ഇടുക്കിയിൽ പതിനാലുകാരിയും 34കാരനും വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

google news
poison

ഇടുക്കി :  പത്താംക്ലാസ് വിദ്യാർത്ഥിനിയും ബന്ധുവായ 34കാരനും വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി വെള്ളത്തൂവല്‍ മുറിയറയിലാണ് സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് സൂചന.

പതിനാലുകാരിയുടെ ബന്ധുവാണ് യുവാവ്. ഇവർ തമ്മിലുള്ള അടുപ്പം പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവം അന്വേഷിക്കാന്‍ പൊലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാര്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്.ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 

Tags