തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് പഞ്ചായത്തിലേക്ക് വിജയിച്ചെത്തി ഇടുക്കി ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റുമായി ശാലുമോള്‍

shalu
shalu

ശക്തമായ യുഡിഎഫ് സാന്നിധ്യമുള്ള വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ടിക്കറ്റില്‍ ഒരു വോട്ട് നേടി അപൂര്‍വ വിജയം നേടിയ ശാലുമോള്‍ പ്രചാരണങ്ങളും അല്പം വ്യത്യസ്തമാക്കിയിരുന്നു

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് പഞ്ചായത്തിലേക്ക് വിജയിച്ചെത്തി ഇടുക്കി ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പേരും സ്വന്തമാക്കിയിരിക്കയാണ് 24കാരി ശാലുമോള്‍ സാബു. ബൈസണ്‍വാലി പഞ്ചായത്തിലേക്ക് 13ാം വാര്‍ഡായ തേക്കിന്‍കാനത്തുനിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശാലുമോള്‍ക്ക് 328 വോട്ടാണ് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിന്റെ ഷാന്റി ബേബിക്ക് ലഭിച്ചത് 327 വോട്ടും. വിജയം ശാലുമോളെ തുണച്ചത് ഒരു വോട്ടിന്.

tRootC1469263">

ശക്തമായ യുഡിഎഫ് സാന്നിധ്യമുള്ള വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ടിക്കറ്റില്‍ ഒരു വോട്ട് നേടി അപൂര്‍വ വിജയം നേടിയ ശാലുമോള്‍ പ്രചാരണങ്ങളും അല്പം വ്യത്യസ്തമാക്കിയിരുന്നു. പ്രചാരണബോര്‍ഡുകള്‍ക്ക് സമീപം പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചാണ് ശാലുമോള്‍ തന്റെ പ്രചാരണം പ്രകൃതി സൗഹൃദമാക്കിയത്.

പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ വന്നപ്പോള്‍ ആദ്യ ടേം കേരള കോണ്‍ഗ്രസ് എമ്മിനായിരുന്നു. മുതിര്‍ന്നവര്‍ ഉണ്ടെങ്കിലും അവിടെയും ഭാഗ്യം തുണച്ചത് ശാലു മോളെയാണ്.

പഞ്ചായത്തില്‍ ആകെയുള്ള 14ല്‍ ഏഴും എല്‍ഡിഎഫ് അംഗങ്ങളാണ്. അഞ്ച് അംഗങ്ങള്‍ യുഡിഎഫിനും ഒരാള്‍ എന്‍ഡിഎയ്ക്കുമാണ്. ഒരാള്‍ സ്വതന്ത്രനായി വിജയിച്ചു.

Tags