ഇടുക്കിയിൽ നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി

google news
animal poaching team

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ നാലംഗ മൃഗവേട്ട സംഘത്തെ വനംവകുപ്പ് പിടികൂടി. മുണ്ടക്കയം സ്വദേശികളായ ജിൻസ്, ജോസഫ്, പെരുവന്താനം സ്വദേശി ടോമി, പാമ്പനാർ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വണ്ടിപ്പെരിയാർ മഞ്ചുമല ഭാഗത്തു നിന്നാണ് എരുമേലി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുളള സംഘമാണ് ഇവരെ പിടികൂടിയത്.

വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവ് ഇറച്ചിയും പിടികൂടി. ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേട്ടായാടുന്ന മൃഗങ്ങളുടെ ഇറച്ചി കാഞ്ഞിരപ്പള്ളി മുണ്ടക്കയം പൊൻകുന്നം ന്ല്ലത്തണ്ണി വിൽപ്പന നടത്തുകയാണ് പ്രതികളുടെ ലക്ഷ്യം. ഇതിന് പിന്നിൽ വലിയൊരു സംഘമുണ്ടെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ഇതിനെ തുടർന്ന് ഒരു അന്വേഷണം വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഒരു മാസം മുമ്പ് വണ്ടി പെരിയാർ സത്രം ഭാഗത്ത് മ്ലാവിനെ വെടിവെച്ചിട്ടെങ്കിലും ഇറച്ചി കടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് വനവകുപ്പ് വലിയ രീതിയിലുള്ള നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ നീരീക്ഷണത്തിനൊടുവിലാണ് ഇത്തരത്തിൽ നാലംഗ സംഘം അറസ്റ്റിലാകുന്നത്.

Tags