ഇടുക്കിയില്‍ മദ്യലഹരിയില്‍ വീട് മാറി കയറി അന്യസംസ്ഥാന തൊഴിലാളി

f

ഇയാള്‍ മുറിക്കുള്ളില്‍ കയറിയതും അപ്രതീക്ഷിതമായി വാതില്‍ ലോക്കായി. അപരിചിതനെ വീട്ടില്‍ കണ്ട വീട്ടുകാർ പരിഭ്രാന്തരായി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇടുക്കി: കട്ടപ്പനയില്‍ മദ്യലഹരിയില്‍ വീട് മാറി കയറി അന്യസംസ്ഥാന തൊഴിലാളി. തന്റെ വീടാണ് എന്ന് കരുതിയാണ് വീട്ടിനകത്ത് കയറിയത് എന്നാണ് തൊഴിലാളി നല്‍കിയ വിശദീകരണം. ഇയാള്‍ മുറിക്കുള്ളില്‍ കയറിയതും അപ്രതീക്ഷിതമായി വാതില്‍ ലോക്കായി. അപരിചിതനെ വീട്ടില്‍ കണ്ട വീട്ടുകാർ പരിഭ്രാന്തരായി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ തന്റെ വീട് ഇതിനടുത്താണെന്നും തന്റെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ വീട്ടിനകത്തു കയറിയതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

12 വർഷമായി കേരളത്തില്‍ താമസിച്ചുവരുന്ന ഇയാള്‍ക്ക് മധ്യ ലഹരിയില്‍ പറ്റിയ അബദ്ധമാണെന്ന് പോലീസും സ്ഥിരീകരിച്ചു. ഇയാള്‍ മനഃപൂർവ്വം ചെയ്തതല്ല എന്ന് വ്യക്തമായതോടെ പ്രാഥമിക നടപടികള്‍ പൂർത്തിയായ ശേഷം ഇയാളെ വിട്ടയക്കുകയിരുന്നു.

Tags