ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു ; കള്ളക്കടൽ ജാഗ്രത നിർദേശം

idukki-dam

 തിരുവനന്തപുരം : ഇ​ടു​ക്കി അ​ണ​​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഞാ​യ​റാ​ഴ്​​ച ഡാ​മി​ലെ ജ​ല​നി​ര​പ്പ് 49.58 ശ​ത​മാ​ന​വും 2354.40 അ​ടി​യു​മാ​ണ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 21 ശ​ത​മാ​നം ജ​ലം ഇ​ത്ത​വ​ണ കു​റ​വാ​ണ്. ആ​ഗ​സ്സ് ഒ​ന്നി​ന് അ​ണ​ക്കെ​ട്ടി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത് 33 ശ​ത​മാ​നം ജ​ലം മാ​ത്ര​മാ​യി​രു​ന്നു.

പി​ന്നീ​ട് ല​ഭി​ച്ച ക​ന​ത്ത മ​ഴ​യാ​ണ് അ​തി​വേ​ഗം ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം. ഈ ​മാ​സം ഇ​തു​വ​രെ 14.78 അ​ടി ജ​ലം അ​ണ​ക്കെ​ട്ടി​ൽ ഉ​യ​ർ​ന്നു. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഡാ​മു​ക​ളി​ൽ എ​ല്ലാം കൂ​ടി 52 ശ​ത​മാ​നം ജ​ല​മാ​ണു​ള്ള​ത്. ഇ​ത് ഉ​പ​യോ​ഗി​ച്ച് 2138.63 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കും.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ തിങ്കളാഴ്ച വൈകീട്ട്​ 5.30 വരെ 1.2 മുതൽ 1.8 മീറ്റർ വരെ തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉച്ചക്ക്​ 2.30 വരെ കന്യാകുമാരി തീരത്ത് 1.7 മുതൽ 1.8 മീറ്റർ വരെ തിരമാലകൾ ഉയരാം. നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്​ മഴ മുന്നറിയിപ്പ്​ നൽകിയിട്ടില്ല.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്​ച മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്​. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്​. 

Tags