ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഭര്‍ത്താവിനായി അന്വേഷണം തുടരുന്നു
ഉടന്‍ തന്നെ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.
ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ എം.സി.കവല സ്വദേശി മലയക്കാവില്‍ സുബിന്റെ ഭാര്യ രജനിയാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് രതീഷെന്ന് വിളിക്കുന്ന സുബിനായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. സുബിന്റെയും രജനിയുടെയും ഇളയ മകന്‍ സ്‌ക്കൂളില്‍ നിന്നെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ അമ്മ വീട്ടിനുള്ളില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.
tRootC1469263">അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉപ്പുതറ പൊലീസ് നടത്തിയ പരിശോധനയില്‍ രജനിയുടെ തലക്ക് മുറിവേറ്റതായി കണ്ടെത്തി. മരിച്ച രജനിയും ഭര്‍ത്താവായ സുബിനും തമ്മില്‍ കുടുംബ വഴക്ക് പതിവായിരുന്നു. തര്‍ക്കം കൊലപാതകത്തിലെത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.
രജനിക്കും സുബിനും മൂന്നു മക്കളുണ്ട്.
.jpg)


