ഐസിഎസ്‌ഇ, ഐഎസ്‌സി റിസള്‍ട്ട് പ്രഖ്യാപിച്ചു; കേരളത്തിന് റെക്കോഡ് വിജയം; പത്താം ക്ലാസിൽ 99.96%, പന്ത്രണ്ടാം ക്ലാസിൽ 99.97%
ഔദ്യോഗിക പോർട്ടലായ results.cisce.org വഴി വിദ്യാർത്ഥികള്‍ക്ക് സ്കോർകാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
ന്യൂഡൽഹി: ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ഐസിഎസ്‌ഇ), ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് (ഐഎസ്‌സി) പരീക്ഷാ ഫലങ്ങള്‍ കൗണ്‍സില്‍ ഫോർ ദി ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‌സിഇ) പ്രഖ്യാപിച്ചു.ഔദ്യോഗിക പോർട്ടലായ results.cisce.org വഴി വിദ്യാർത്ഥികള്‍ക്ക് സ്കോർകാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഐഎസ്‌സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷയില്‍, മൊത്തം വിജയശതമാനം 99.13 ശതമാനമാണ് (99.48 ശതമാനം പെണ്‍കുട്ടികളും 98.81 ശതമാനം ആണ്‍കുട്ടികളും). ഐസിഎസ്‌ഇ (പത്താം ക്ലാസ്) പരീക്ഷയില്‍, മൊത്തത്തിലുള്ള വിജയശതമാനം 99.18 ശതമാനമാണ്. പെണ്‍കുട്ടികള്‍ 99.46 ശതമാനവും ആണ്‍കുട്ടികള്‍ 98.93 ശതമാനവും.കേരളത്തിൽ, 166 സ്‌കൂളുകളിൽ നിന്ന് 7,861 വിദ്യാർഥികൾ (3,795 ആൺകുട്ടികൾ, 4,066 പെൺകുട്ടികൾ) ഐസിഎസ്ഇ പരീക്ഷ എഴുതി. ഇതിൽ 7,858 പേർ വിജയിച്ചു.
.jpg)

