IBPS ആര്‍ആര്‍ബി പിഒ പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) റീജ്യണല്‍ റൂറല്‍ ബാങ്ക് (ആര്‍ആര്‍ബി) സ്‌കെയില്‍ 1 തസ്തികയിലേക്ക് നടത്തുന്ന പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നവംബര്‍ 23 വരെ മാത്രമേ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കു.
2025 നവംബര്‍ അവസാനം മുതല്‍ ഡിസംബര്‍ വരെയാണ് പ്രാഥമിക പരീക്ഷ നടക്കുക. ഫലം 2026 ജനുവരിക്കുള്ളില്‍ പ്രഖ്യാപിക്കും. ഇത് കഴിഞ്ഞാണ് മെയിന്‍സ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാവുക. മെയിന്‍സ് പരീക്ഷയുടെ ഫലപ്രഖ്യാപനവും അഭിമുഖവും 2026 ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകും.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യതയാണ് പരിഗണിക്കുക. ഇതില്‍ അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, ആനിമല്‍ ഹസ്ബന്‍ഡറി, വെറ്ററിനറി സയന്‍സ്, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, പിസികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോ-ഓപ്പറേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ്, നിയമം, ഇക്കണോമിക്‌സ്, അല്ലെങ്കില്‍ അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇത് കൂടാതെ അപേക്ഷിച്ച സംസ്ഥാനത്തെ പ്രദേശിക ഭാഷയിലുള്ള ഭാഷാ പ്രാവീണ്യവും പരിശോധിക്കും.
ഓണ്‍ലൈനായി നടത്തുന്ന പ്രിലിമിനറി പരീക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പരീക്ഷയില്‍ റീസണിങ് വിഭാഗത്തില്‍ ഒരു മാര്‍ക്ക് വീതമുള്ള 40 ചോദ്യങ്ങളും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് വിഭാഗത്തില്‍ നിന്ന് 40 ചോദ്യങ്ങളും ഉള്‍പ്പെടെ ആകെ 80 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. റീസണിംഗ് വിഭാഗത്തിന് 25 മിനിറ്റും ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് വിഭാഗത്തിന് 20 മിനിറ്റുമാണ് അനുവദിച്ചിട്ടുള്ളത്.
പരീക്ഷയുടെ മാതൃക ചോദ്യപേപ്പറുകളും മോക്ക് ടെസ്റ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ലോഗിന്‍ ചെയ്ത് മോക്ക് ടെസ്റ്റ് ചെയ്യാനാകും. കേരളത്തില്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ 250 ഒഴിവുകളാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്.
ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള വഴികള്‍:
1. ഔദ്യോഗിക വെബ്‌സൈറ്റായ ibps.in സന്ദര്‍ശിക്കുക.
2. ഹോംപേജിലെ 'CRP-RRBs ഓണ്‍ലൈന്‍ പ്രിലിമിനറി പരീക്ഷാ കോള്‍ ലെറ്റര്‍' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. ലോഗിന്‍ പേജില്‍ നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനത്തീയതി, പാസ്‌വേഡ് എന്നിവ നല്‍കുമ്പോള്‍ ഐബിപിഎസ് ആര്‍ആര്‍ബി പിഒ അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ ദൃശ്യമാകും.
4. അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.
.jpg)


