'ചിലരുടെ വോട്ട് വേണ്ട എന്ന് പറയില്ല'; എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോയെന്ന ചോദ്യത്തോട് വി ശിവന്‍കുട്ടി

sivankutty

തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക്, ഈ ആളുകള്‍ മാത്രം വോട്ടു ചെയ്താല്‍ മതി എന്നൊന്നും പറയാന്‍ പറ്റില്ല. അത് വോട്ടര്‍മാരാണ് തീരുമാനിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

എസ്ഡിപിഐ-സിപിഐഎം ഡീല്‍ ആരോപണങ്ങള്‍ക്കിടെ നേമത്ത് ആരുടേയും വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചിലരുടെ വോട്ട് വേണ്ട എന്ന് പറയാന്‍ കഴിയില്ല. വര്‍ഗീയകക്ഷികളെ അധികാരത്തില്‍ നിന്ന് മാറ്റുകയാണ് പ്രധാനമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക്, ഈ ആളുകള്‍ മാത്രം വോട്ടു ചെയ്താല്‍ മതി എന്നൊന്നും പറയാന്‍ പറ്റില്ല. അത് വോട്ടര്‍മാരാണ് തീരുമാനിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

സിപിഐഎം-എസ്ഡിപിഐ ഡീല്‍ എന്ന യുഡിഎഫ് ആരോപണം ശക്തമായിരിക്കെയാണ് വി ശിവന്‍കുട്ടിയുടെ പ്രതികരണം. നേരത്തെ നേമത്ത് ശിവന്‍കുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞിരുന്നു.

Tags