കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ ഞാന്‍ ശമ്പളം കൈപ്പറ്റുകയുള്ളൂ: സിപി ജോണ്‍

Free travel on KSRTC for women to come into effect from June 15: Transport Minister C.P. John

പ്രിയദര്‍ശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടലാണെന്ന് മന്ത്രി പറഞ്ഞു.

ജീവനക്കാര്‍ക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താന്‍ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി സി പി ജോണ്‍. കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവേയായിരുന്നു ഗതാഗത മന്ത്രിയുടെ പരാമര്‍ശം.

വേദിയില്‍ പ്രിയദര്‍ശിനി പദ്ധതിയെ കുറിച്ചും സി പി ജോണ്‍ പ്രതികരിച്ചു. പ്രിയദര്‍ശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടലാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്കാവശ്യമായ അധികതുക സര്‍ക്കാര്‍ കൃത്യമായി കെഎസ്ആര്‍ടിസിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേറ്റിങ് വിഭാഗത്തിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധി അനുവദിക്കുന്ന വിഷയം പരിഗണനയിലാണെന്നും ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞു.

Tags