പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കും ; നിലപാട് വ്യക്തമാക്കി രമേഷ് പിഷാരടി

Ramesh Pisharody will contest as UDF candidate from Palakkad; Actor expresses willingness

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരില്‍ പാലക്കാട് എന്നല്ല എവിടെ മത്സരിക്കാന്‍ അവസരം ലഭിച്ചാലും അത് അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളാതെ സിനിമാ താരം രമേഷ് പിഷാരടി. നേതൃത്വത്തില്‍ നിന്നും ഇതുവരെ അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.

tRootC1469263">

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരില്‍ പാലക്കാട് എന്നല്ല എവിടെ മത്സരിക്കാന്‍ അവസരം ലഭിച്ചാലും അത് അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാന്‍ നിര്‍ദേശിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും രമേശ് പിഷാരടി വ്യക്തമാക്കി. പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു പിഷാരടിയുടെ പ്രതികരണം. 

Tags