'പാലായില്‍ ഇത്തവണയും മത്സരിക്കും; ജോസ് കെ മാണി മുന്നണിയില്‍ വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ല'; മാണി സി കാപ്പന്‍

maani c kappan

ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനകള്‍ ആരംഭിച്ചെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ പാലായില്‍ ഇത്തവണയും മത്സരിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. ജോസ് കെ മാണി മുന്നണിയില്‍ വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ല. പാലായിലെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്ന് പാലാക്കാര്‍ക്ക് അറിയാമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനകള്‍ ആരംഭിച്ചെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ലോക്‌സഭയും രാജ്യസഭയും വേണ്ടെന്ന് പറഞ്ഞാന്ന് ജോസ് നേരത്തെ മത്സരിച്ചത്. ഇത്തവണയും രാജ്യസഭ സിറ്റ് രാജിവെച്ച് മത്സരിക്കുമോയെന്ന് മാണി സി കാപ്പന്‍ ചോദിച്ചു. അതും രാജിവെച്ചിട്ട് വന്നാല്‍ ജനം എന്ത് മറുപടി പറയുമെന്ന് ആലോചിക്കട്ടെ. അങ്ങനെയാണെങ്കില്‍ അത് ജനാധിപത്യത്തെ കൊഞ്ഞനം കുത്തുന്ന പോലെയാണെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

tRootC1469263">

പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും നേരത്തെ തന്നെ മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണി തന്നെയാകും പാലായില്‍ മത്സരിക്കുകയെന്നാണ് സൂചനകള്‍. ഒരു നേര്‍ക്ക് നേര്‍ പോരാട്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി ഷോണ്‍ ജോര്‍ജ് എത്താനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ പാലായില്‍ ഇക്കുറി ത്രികോണപ്പോരിലേക്ക് കടക്കും.


 

Tags