മോഡലിങിന് പോകണം'; കുട്ടികളെ കൊലപ്പെടുത്തിയത് സ്വതന്ത്രമായി ജീവിക്കാനെന്ന് വെളിപ്പെടുത്തലുമായി അമ്മ

I wanted to pursue modeling Mother reveals she killed her children to live independently

 പാലക്കാട്;  മോഡലിങിന് പോകാൻ ആഗ്രഹിച്ചിരുന്നെന്നും ഇതിനു തടസ്സമാകുമെന്ന് കരുതിയതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്നും മാതാവ് നിവേദ്യയുടെ മൊഴി. പഠിക്കാനും ആഗ്രഹിച്ചിരുന്നു. കുട്ടികളെ നോക്കേണ്ടതിനാൽ അതിനു കഴിഞ്ഞില്ലെന്നും മൊഴിയുണ്ട്. പൊലീസ് ഇക്കാര്യങ്ങൾ പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്ന് അയല്‍വാസികളും ബന്ധുക്കളും സൂചന നല്‍കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ നിവേദ്യ ശ്രദ്ധിച്ചിരുന്നില്ല. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗമുണ്ടായിരുന്നുവെന്നും അയൽവാസികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിവേദ്യയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഭര്‍ത്താവ് മദ്യപാനിയാണ്. അതേ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല. നിലവില്‍ ഒരു പ്രതിമാത്രമാണുള്ളത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags