രാഹുലിനെ വീണ്ടും കാണണമെന്ന് പറഞ്ഞത് വിഷയം പറഞ്ഞ് അവസാനിപ്പിക്കാന്‍ ; ഫെന്നി പുറത്തുവിട്ട ചാറ്റ് തന്നെ അധിക്ഷേപിക്കാന്‍ ; അതിജീവിത

feni nainan

2024 മെയ് മാസത്തില്‍ ആണ് മിസ്‌കാരേജ് സംഭവിക്കുന്നതെന്നും അതിജീവിത വെളിപ്പെടുത്തി.

ഫെന്നി നൈനാന്‍ ചാറ്റ് പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിത. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങളാണ് പുറത്തുവന്നത്. വിഷയങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനാണ് രാഹുലിനെ വീണ്ടും കാണാന്‍ ശ്രമിച്ചത്. പാലക്കാട് തിരഞ്ഞെടുപ്പ് സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുല്‍ തന്നോട് വീണ്ടും അടുത്തത്. രാഹുല്‍ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്റെ ഫലമായാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നും അതിജീവിത ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. 

tRootC1469263">

എന്നെ അധിക്ഷേപിക്കണം, വ്യക്തിഹത്യ നടത്തണം, സ്ലട്ട് ഷെയിം ചെയ്യണം, സൈബര്‍ ബുള്ളിയിംഗ് നടത്തണം, ഇനി മുന്നോട്ട് വരാനിരിക്കുന്ന സ്ത്രീകളേയും കുഞ്ഞുങ്ങളേയും ഇതൊക്കെ കാണിച്ച് പേടിപ്പിക്കണം. നിശബ്ദതയിലാക്കണം എന്ന ഉദ്ദേശ്യത്തില്‍ മാത്രം ഫെന്നി നൈനാന്‍ പുറത്ത് വിട്ട കുറച്ച് സ്‌ക്രീന്‍ഷോട്ടുകളും പോസ്റ്റുകളും കുറച്ച് ലേറ്റായിട്ടാണ് ശ്രദ്ധിക്കുന്നത്. ഫെന്നിയെ ഞാന്‍ പരിചയപ്പെടുന്നത് 2024 ജൂലൈയിലാണ്. അന്ന് തൊന്ന് 2025 നവംബര്‍ വരെ ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു മനുഷ്യനെ എത്രത്തോളം ട്രോമയിലാക്കി സ്ട്രെസ് തന്ന് ട്രെയ്ന്‍ തന്ന് വേദനിപ്പിക്കാമോ, അതെല്ലാം ചെയ്തിട്ടാണ് എനിക്കെന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടത്. മാനസികമായും ശാരീരികമായും ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു ഞാന്‍. ചാനലുകളിലൂടെയാണ് എന്നെപ്പോലെ വേറെയും സ്ത്രീകളുണ്ടെന്ന് കുഞ്ഞുങ്ങളുണ്ടെന്ന് അറിയുന്നത്. അതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജീവിതത്തിലുള്ള ഒരേയൊരു സ്ത്രീയാണ് ഞാനെന്ന് കരുതിയായിരുന്നു ജീവിച്ചിരുന്നത് - അതിജീവിത പറയുന്നു.

2024 മെയ് മാസത്തില്‍ ആണ് മിസ്‌കാരേജ് സംഭവിക്കുന്നതെന്നും അതിജീവിത വെളിപ്പെടുത്തി. രാഹുല്‍ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്റെ ഫലമായിരുന്നു ആ മിസ്‌കാരേജ്. മാനസികമായും ശാരീരികമായും ആകെ തകര്‍ച്ച നേരിട്ട സമയം ആയിരുന്നു. കുഞ്ഞിനെ നഷ്ടപ്പെടുന്നു,ജോലി നഷ്ട്ടപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളില്‍ കൂടി കടന്നു പോയ സമയമായിരുന്നു അത്. അപ്പോഴാണ് ഫെന്നി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ചൂരല്‍മല ഫണ്ടിങ്ങില്‍ കൂപ്പണ്‍ ചലഞ്ചില്‍ പങ്കെടുക്കണം എന്ന് പറഞ്ഞു. രാഹുല്‍ ആണ് വിജയിയെ പ്രഖ്യാപിക്കുന്നത് എന്നും ഫെന്നി പറഞ്ഞു. സമ്മര്‍ദം ചെലുത്തി സമ്മാനം നേടി എടുക്കണം എന്നും പറഞ്ഞു. രാഹുലിനെ കുറിച്ച് ഫെന്നി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങള്‍ ഫെന്നിയോട് തുറന്നു പറഞ്ഞു. ആരോടും പറയരുത് എന്ന് ഫെന്നി തന്നോട് ആവശ്യപ്പെട്ടു. തന്റെ കുഞ്ഞിന്റെ അച്ഛന്‍ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു ആ സമയം. ആ ട്രോമ ബോണ്ടില്‍ കഴിഞ്ഞിരുന്ന തന്നെ ഫെന്നി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാധ്യത രാഹുലിന് ഉണ്ട് എന്നൊക്കെ പറഞ്ഞു. ഒരു സമര സമയത്ത് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ കാശില്ല എന്ന് പോലും പറഞ്ഞ് പണം വാങ്ങി. ഫെന്നിയോട് കാര്യങ്ങള്‍ പറഞ്ഞത് അറിഞ്ഞ രാഹുല്‍ തന്നെ പിന്നെയും അധിക്ഷേപിച്ചു. പാലക്കാട് ഇലക്ഷന്‍ സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുല്‍ വീണ്ടും വരുന്നത് - അതിജീവിത പറയുന്നു.

വിഷയങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാനാണ് രാഹുലിനെ വീണ്ടും കാണാന്‍ ശ്രമിച്ചതെന്ന് അതിജീവിത പറഞ്ഞു. 2025 ആഗസ്റ്റില്‍ രാഹുലിനെതിരായ വാര്‍ത്തകള്‍ കണ്ടു. ഒരു വ്യക്തത വേണം എന്നാവശ്യപ്പെട്ട് രാഹുലിനെ വിളിച്ചു . തനിക്ക് ഒരു ക്ലോഷര്‍ വേണമായിരുന്നു. അതിനായി രാഹുലിനെ കാണാന്‍ അടൂരില്‍ ചെല്ലണമെന്ന് പറഞ്ഞു. അടൂരിലേക്ക് വരരുത് എന്നും പാലക്കാടേക്ക് ചെല്ലാനും രാഹുല്‍ ആണ് ആവശ്യപ്പെട്ടത്. പക്ഷേ പിന്നെ രാഹുല്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. കാണണമെങ്കില്‍ ഫെനിയുമായി ബന്ധപ്പെടാന്‍ പറഞ്ഞു. ഫെന്നി ഓഫീസിലേക്ക് വരാന്‍ പറഞ്ഞപ്പോ പറ്റില്ല എന്ന് പറഞ്ഞു. പേഴ്സണല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ ഉള്ളതിനാല്‍ ആളുകള്‍ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണം എന്ന് പറഞ്ഞു. ഒരു സുഹൃത്തിനൊപ്പം കാണാന്‍ ചെല്ലും എന്നും പറഞ്ഞിരുന്നു. രാഹുലിനോടും ആരെയെങ്കിലും കൂട്ടി കാണാന്‍ ആണ് വരാന്‍ പറഞ്ഞത്. മുന്നറിയിപ്പില്ലാതെ ആണ് പാലക്കാട് പോയത്. രാവിലെ മുതല്‍ രാത്രി വരെ തങ്ങളെ രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു. ഒരു ദിവസം മുഴുവന്‍ കഴിഞ്ഞിട്ടും രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങള്‍ ആണ് പുറത്തുവന്നത്. ഒരു ക്ലോഷറിനായി വിശദമായി സംസാരിക്കാന്‍ ആണ് മൂന്നാല് മണിക്കൂര്‍ സമയം വേണം എന്ന് പറഞ്ഞത്. അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിന് അല്ല. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കില്‍ മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഫെനിയോട് സ്നേഹത്തോടെ പറയുന്നു ഞാന്‍ ഇതൊന്നും കണ്ടു പേടിക്കില്ല - അതിജീവിത വ്യക്തമാക്കി.

Tags