'സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം'; കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി

Chirat should be lit in every house in Kerala on April 1, the birthday of Lord Ayyappa - Suresh Gopi

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് ആവശ്യവുമായി നേതൃത്വത്തെ സമീപിച്ചത്.

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കണമെന്ന് സുരേഷ് ഗോപി.ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സമാന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവെച്ചിരുന്നു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവരെ ഇക്കാര്യം അറിയിച്ചു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണ് ആവശ്യവുമായി നേതൃത്വത്തെ സമീപിച്ചത്.

തനിക്ക് സിനിമാ അഭിനയം തുടരണമെന്നാണ് ആഗ്രഹം. ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Tags