'കൈകൂപ്പി കാണാം എന്ന് മാത്രം മറുപടി'; റിസോർട്ട് വിവാദത്തിൽ പ്രതികരിക്കാതെ ഇ പി ജയരാജൻ

ep jayarajan

നേരത്തെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി ജയരാജൻ ഇ പി ജയരാജനെതിരെ പരാതിപ്പെടുകയും പാർട്ടി അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു

കൊച്ചി: റിസോർട്ട് വിവാദത്തിൽ പ്രതികരിക്കാതെ സിപിഐഎം നേതാവ് ഇ പി ജയരാജൻ. മാധ്യമപ്രവർത്തകർക്ക് നേരെ കൈകൂപ്പി കാണാം എന്ന് മാത്രം മറുപടി.

നേരത്തെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് പി ജയരാജൻ ഇ പി ജയരാജനെതിരെ പരാതിപ്പെടുകയും പാർട്ടി അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു

റിസോർട്ട് ആരോപണത്തെ പരിഹസിച്ച് പി ജയരാജന്റെ മകൻ ജെയിൻ രാജ് ഇന്നലെ രംഗത്തെത്തിയിരുന്നു. സ്വന്തമായി ‘പൂൾ’ നിർമ്മിക്കാനുള്ള ശേഷിയില്ലാത്തത്‌ കൊണ്ട്‌ നാട്ടിലെ അമ്പലകുളത്തിൽ നിന്ന് എടുത്ത പിക്ക്‌ എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചാണ് ജെയിൻ രാജിൻ്റെ പരിഹാസം.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്റെ റിസോർട്ട് ബന്ധം ആരോപിച്ച് കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്തയ്ക്ക് പിന്നാലെയാണ് പോസ്റ്റ്.

ഇടുക്കിയിലെ മാങ്കുളത്ത് സ്വർണക്കടത്തുകാരനുമായി ചേർന്ന് പി ജയരാജൻ റിസോർട്ട് നടത്തുന്നുവെന്നാണ് ഇ പി ജയരാജൻ പാർട്ടിക്ക് നൽകിയ പരാതി. റിസോർട്ടിൻ്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ പി ജയരാജൻ പങ്കെടുക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും പി ജയരാജൻ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

 

Tags