പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം ; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യ പ്രതിജ്ഞയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
May 14, 2026, 06:47 IST
എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. ഇതിന് പിന്നാലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യ പ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം. എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താന്‍ കെപിസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ നിര്‍ദേശം നല്‍കി.
.jpg)

