'പി എ മുഹമ്മദ് റിയാസ് അടക്കം ചിലര്‍ക്കെതിരെ ചിലതു പറയാനുണ്ട്, ഇന്ന് വൈകീട്ട് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എല്ലാം പറയും ; കാരാട്ട് റസാഖ്

karat razak

മുസ്ലിം ലീഗില്‍ സജീവമായി പ്രവര്‍ത്തിക്കും. മുസ്ലിം ലീഗില്‍ ഉണ്ടായിരുന്നപ്പോള്‍ നല്ല പരിഗണന ലഭിച്ചിരുന്നു.

മുസ്ലിം ലീഗിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ എല്‍ഡിഎഫിനെതിരെ രൂക്ഷവിമര്‍ശനം നടത്തി മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. സഹയാത്രികരെ ചേര്‍ത്തുപിടിക്കുന്നതില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടു എന്നാണ് കാരാട്ട് റസാഖ് പ്രതികരിച്ചത്.
മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് അറിയിച്ച കാരാട്ട് റസാഖ് പാണക്കാട് മുറ്റത്ത് വെച്ച് കാറിലെ സ്ഥാനപദവിയുടെ ബോര്‍ഡ് നീക്കം ചെയ്തു. പാണക്കാടെത്തിയാണ് കാരാട്ട് റസാഖ് മുസ്ലിം ലീഗില്‍ അംഗത്വം എടുത്തത്.

'പി എ മുഹമ്മദ് റിയാസ് അടക്കം ചിലര്‍ക്കെതിരെ ചിലതു പറയാനുണ്ട്. ഇന്ന് വൈകീട്ട് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എല്ലാം പറയും. ഇപ്പോള്‍ തറവാടിലെത്തിയിരിക്കുകയാണ്. മുസ്ലിം ലീഗില്‍ സജീവമായി പ്രവര്‍ത്തിക്കും. മുസ്ലിം ലീഗില്‍ ഉണ്ടായിരുന്നപ്പോള്‍ നല്ല പരിഗണന ലഭിച്ചിരുന്നു.

സ്ഥാനങ്ങള്‍ ഇല്ലെങ്കിലും ലീഗില്‍ സജീവമായി പ്രവര്‍ത്തിക്കണം എന്നാണ് ലക്ഷ്യം. പേരാമ്പ്രയിലും കുന്ദമംഗലത്ത് അടക്കം സജീവമായി പ്രചാരണ രംഗത്തുണ്ടാകും,' കാരാട്ട് റസാഖ് പറഞ്ഞു.

മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. എന്നാല്‍ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു. വിമതനായി മത്സരിച്ച റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. എന്നാല്‍ 2021-ലെ തെരഞ്ഞെടുപ്പില്‍ എം കെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു.

Tags