'യാഗം ചെയ്ത് മഴ പെയ്യിക്കുന്നത് സിനിമയില്‍ കണ്ടിട്ടുണ്ട്; ആദ്യമായിട്ടാ ഒരാള്‍ തള്ളി മഴ പെയ്യിക്കുന്നത് കാണുന്നത്' ; മല്ലികാ സുകുമാരനെതിരെ ട്രോള്‍ ' മഴ'
മേയര്‍ വി വി രാജേഷിനെ പുകഴ്ത്തി അടുത്ത ദിവസം തിരുവനന്തപുരത്ത് മഴ പെയ്യുകയും തമ്പാനൂര്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു.
ഒരൊറ്റ മഴയിലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം വെള്ളക്കെട്ടിലായത്. ഇതോടെ നടി മല്ലികാ സുകുമാരനും ട്രാളിനിരയാവുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് ഇല്ലെന്നും വൃത്തിയാക്കാന്‍ സംവിധാനമുണ്ടെന്നും പറഞ്ഞ് മേയര്‍ വി വി രാജേഷിനെ പുകഴ്ത്തി അടുത്ത ദിവസം തിരുവനന്തപുരത്ത് മഴ പെയ്യുകയും തമ്പാനൂര്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഇതോടെയാണ് മല്ലികയ്ക്കെതിരെ ട്രോള്‍ നിറഞ്ഞത്.
'നിങ്ങളടക്കമുള്ളവരൊക്കെ പറഞ്ഞു, തമ്പാനൂരില്‍ വെള്ളം കുറയുന്നില്ല, പോകുന്നില്ലെന്ന്. എന്തിനാ മോനെ ഈ നുണയൊക്കെ പറയുന്നത്..ഞാനെന്റെ സാരിയും പൊക്കിക്കൊണ്ട് എത്രയോ പ്രാവശ്യം നടന്നിരിക്കുന്നു. ഇപ്പോഴാണവിടെ വൃത്തിയാക്കാന്‍ സംവിധാനമുണ്ടായത്. ഇങ്ങനെയൊക്കെ ഭരിക്കാമെന്ന് ജനം മനസിലാക്കുന്നുണ്ട്', എന്ന് ഇക്കഴിഞ്ഞ 26-നാണ് മല്ലിക മാധ്യമങ്ങളോട് പറഞ്ഞത്. മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ഒപ്പമുള്ളപ്പോഴായിരുന്നു പുകഴ്ത്തല്‍. മേയറുടെ ഓഫീസിലെത്തി കാര്‍ത്തിക ദീപം തെളിയിക്കലില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മല്ലിക.
ഒന്നരമണിക്കൂര്‍ പെയ്ത മഴയില്‍ തലസ്ഥാനത്തിന്റെ ഹൃദയഭാഗങ്ങള്‍ വെള്ളക്കെട്ടിലായി.
'പ്രകൃതിക്കുപോലും മല്ലിക ചേച്ചിയുടെ പുകഴ്ത്തല്‍ അത്ര ഇഷ്ടപ്പെട്ടില്ല', 'ഒന്ന് തള്ളി വന്നപ്പോഴേക്കും മഴ ചതിച്ചു', യാഗം ചെയ്ത് മഴ പെയ്യിക്കുന്നത് വൈശാലി സിനിമയില്‍ കണ്ടിട്ടുണ്ട്, ആദ്യമായിട്ടാ ഒരാള്‍ തള്ളി മഴ പെയ്യിക്കുന്നത് കാണുന്നത്' തുടങ്ങി നിരവധി ട്രോളുകളാണ് മല്ലികയ്ക്കെതിരെ വരുന്നത്.
.jpg)

