വെട്ടിമാറ്റി എന്ന് കരുതുന്നില്ല,പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം വളരെ മികച്ച രീതിയില്‍ നിര്‍വഹിക്കും ; ഷാനിമോള്‍ ഉസ്മാന്‍

shanimol usman

ഒറ്റ രാത്രി കൊണ്ട് ഒന്നും തീരില്ല. പാര്‍ട്ടി ഇപ്പോള്‍ തന്നെ അംഗീകാരം വലുത്.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം വളരെ മികച്ച രീതിയില്‍ നിര്‍വഹിക്കുമെന്ന് നിയുക്ത ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍. കേരളത്തിലെ പൊതുസമൂഹത്തോട് ഒരുപാട് നന്ദിയുണ്ട്. തളര്‍ത്താന്‍ ആകില്ലെന്നും ഷാനിമോള്‍ വ്യക്തമാക്കി. 

വെട്ടിമാറ്റി എന്ന് കരുതുന്നില്ല. ഇപ്പോള്‍ ഒരു സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. ഇനി എവിടെ എത്തിച്ചേരണമെന്നുള്ളതില്‍ സമയമുണ്ട്. ഒറ്റ രാത്രി കൊണ്ട് ഒന്നും തീരില്ല. പാര്‍ട്ടി ഇപ്പോള്‍ തന്നെ അംഗീകാരം വലുത്. തിരിച്ചടികളില്‍ നിന്ന് തിരിച്ചു വരുന്നതാണ് തന്റെ രീതി. ഒരു ഉറക്കം കൊണ്ട് നേരം വെളുക്കില്ലെന്നും ഷാനിമോള്‍ വ്യക്തമാക്കി. സ്ഥാനങ്ങള്‍ കിട്ടാത്ത ഒരുപാട് പേരുണ്ട്. സീറ്റ് കിട്ടാത്തവര്‍ ഒരുപാട് പേരുണ്ട്. രാഷ്ട്രീയപ്രവര്‍ത്തകരെ സംബന്ധിച്ച് സ്ഥിരോത്സാഹം വേണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

Tags