മുസ്ലിം പെണ്‍കുട്ടികളുടെ ഇടയില്‍ വന്നിട്ടുള്ള മുന്നേറ്റം എന്നതിനെ പറയാനാകുമോ എന്നറിയില്ല, ഒരു ചാട്ടമാണ്, മന്ത്രി കെ എം ഷാജി

km shaji

പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ക്ക് പോലും പുതിയ തലമുറയിലെ പെണ്‍കുട്ടികളെ കൃത്യമായി നയിക്കാനോ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനോ കഴിയുന്നില്ല.

നിരീശ്വരവാദികളുടെ പേജുകള്‍ ഏറ്റവും കൂടുതല്‍ ഫോളോ ചെയ്യുന്നത് മുസ്ലിം പെണ്‍കുട്ടികളാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. മുസ്ലീം പെണ്‍കുട്ടികളുടേത് അപകടകരമായ പോക്കാണെന്നും സമുദായം അത് എത്രത്തോളം മനസിലാക്കിയിട്ടുണ്ടെന്നതില്‍ തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും കെ എം ഷാജി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി

മുസ്ലിം പെണ്‍കുട്ടികളുടെ ഇടയില്‍ വന്നിട്ടുള്ള മുന്നേറ്റം എന്നതിനെ പറയാനാകുമോ എന്നറിയില്ല, ഒരു ചാട്ടമാണ്. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ക്ക് പോലും പുതിയ തലമുറയിലെ പെണ്‍കുട്ടികളെ കൃത്യമായി നയിക്കാനോ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനോ കഴിയുന്നില്ല.
കുട്ടികളുടെ വളര്‍ച്ചയ്ക്ക് വഴിക്കാട്ടിയാകാനും അവരെ ഗുണകരമായി പരിവര്‍ത്തനപ്പെടുത്തി എടുക്കാനുള്ള എന്ത് ശ്രമമാണ് നടത്തുന്നത്. കേരളത്തിലെ നിരീശ്വരവാദികളുടെ പേജുകള്‍ പരിശോധിച്ചുനോക്കൂ. അതില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളത് പെണ്‍കുട്ടികളാണ്.

കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്ത സംഘടനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സി.ജെ.പി. സമരത്തില്‍ ഉള്‍പ്പെടെ മുസ്ലിം പെണ്‍കുട്ടികളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍ എത്രത്തോളം ഉള്‍ക്കൊള്ളാന്‍ സമുദായത്തിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് തന്റെ പ്രധാന ആശങ്കയെന്നും മന്ത്രി പറഞ്ഞു.

Tags