ക്ലാസ്സിൽ സുഹൃത്തുക്കളില്ല;നെയ്യാറ്റിൻകരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

DEATH
DEATH

സഹപാഠികള്‍ സംസാരിക്കുമെങ്കിലും സ്വന്തമായി സുഹൃത്തുക്കളില്ലാത്തതിനാല്‍ സ്കൂളില്‍‌ പോകാൻ കഴിയില്ലെന്നും മകള്‍ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു

തിരുവനന്തപുരം :നെയ്യാറ്റിൻകരയില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഊതുട്ടുകാല സ്വദേശിനി പ്രതിഭയാണ് മരിച്ചത്.നെയ്യാറ്റിന്‍കര ജിഎച്ച്‌എസ്‌എസ് വിദ്യാര്‍ഥിനിയാണ്.

സഹപാഠികള്‍ സംസാരിക്കുമെങ്കിലും സ്വന്തമായി സുഹൃത്തുക്കളില്ലാത്തതിനാല്‍ സ്കൂളില്‍‌ പോകാൻ കഴിയില്ലെന്നും മകള്‍ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു. പത്താം ക്ലാസ് വരെ നെല്ലിമൂട് സ്കൂളിലായിരുന്നു പ്രതിഭ പഠിച്ചിരുന്നത്. കുട്ടിയുടെ താല്‍പര്യ പ്രകാരമാണ് നെയ്യാറ്റിന്‍കര സ്കൂളില്‍ ചേര്‍ന്നതെന്ന് കുടുംബം പറഞ്ഞു. എന്നാല്‍, പ്രതിഭയെ സ്കൂളില്‍ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അധ്യാപകർ അറിയിച്ചു.

tRootC1469263">

Tags