പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിനോട് യോജിക്കുന്നില്ല ; ഷിബു ബേബി ജോണ്‍
മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് ഇ ഡി ഇടപെടുന്നത്. അത് കേരളത്തിലും ആവര്‍ത്തിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിനോട് യോജിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇ ഡിയെ ബിജെപി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ ഉപയോഗിക്കുന്ന ആയുധമാക്കി മാറ്റിയിട്ട് വര്‍ഷങ്ങളായി. ഇ ഡി റെയ്ഡിനെ ആര്‍എസ്പി അതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയാണ് ഇ ഡി ഇടപെടുന്നത്. അത് കേരളത്തിലും ആവര്‍ത്തിക്കുകയാണെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.
ഉറ്റ ചങ്ങാതിമാര്‍ തമ്മില്‍ പിണങ്ങുമ്പോഴാണ് വാശി കൂടുന്നതെന്നും ചുരുങ്ങിയ സമയം കൊണ്ട് ഇവര്‍ ഏത് കാര്യത്തിലാണ് പിണങ്ങിയതെന്ന് അറിയില്ലെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. അത് എന്തുമാകട്ടെ, സിപിഐഎമ്മിനും പ്രതിപക്ഷ നേതാവിനും കുടുംബത്തിനും ഒന്നും മറയ്ക്കാനില്ലെങ്കില്‍ തന്റേടത്തോടുകൂടി ഇ ഡിയുടെ മുന്നില്‍ നില്‍ക്കണം. ഇന്നലെ നടന്നത് അഴിഞ്ഞാട്ടമാണ്. അതാണ് സംശയം ജനിപ്പിക്കുന്നത്. വീഴ്ചയില്‍ നിന്ന് സിപിഐഎം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. തെറ്റുകള്‍ തിരുത്താന്‍ അവര്‍ തയ്യാറാകുന്നില്ല. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുപോയെന്നും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു.
.jpg)

