'തോല്‍വിക്ക് കാരണം അന്‍വറാണെന്ന് പറഞ്ഞിട്ടില്ല, പ്രവര്‍ത്തകരുടെ വികാരമാണ് പങ്കുവെച്ചത്'; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പ്രവീണ്‍കുമാര്‍
Aug 25, 2026, 08:16 IST
കൈപ്പത്തിയിലോ കോണി ചിഹ്നത്തിലോ മത്സരിക്കാത്തതാണ് തിരിച്ചടിയായതെന്ന പ്രവര്‍ത്തകരുടെ വികാരം പങ്കുവയ്ക്കുകയാണ് ചെയ്തത്.
ബേപ്പൂരിലെ തോല്‍വിക്ക് കാരണം അന്‍വര്‍ സ്ഥാനാര്‍ഥി ആയതാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍. കൈപ്പത്തിയിലോ കോണി ചിഹ്നത്തിലോ മത്സരിക്കാത്തതാണ് തിരിച്ചടിയായതെന്ന പ്രവര്‍ത്തകരുടെ വികാരം പങ്കുവയ്ക്കുകയാണ് ചെയ്തത്.
ജയിച്ചാല്‍ തനിക്ക് മന്ത്രി സ്ഥാനം നല്‍കേണ്ടിവരുമെന്ന ചിലരുടെ പേടിയാണ് തോല്‍വിക്ക് പിന്നിലെന്ന അന്‍വറിന്റെ ആരോപണത്തിന് മറുപടിയില്ലെന്നും പ്രവീണ്‍ പറഞ്ഞു.
.jpg)

