ജനവിധി അംഗീകരിക്കുന്നു, ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എച്ച് സലാം

h salam

' ജനവിധി അംഗീകരിക്കുന്നു. ഒപ്പം നിന്നവര്‍ക്ക്, അമ്പലപ്പുഴയിലെ വിജയത്തിനായി രാവും പകലും അധ്വാനിച്ചവര്‍ക്ക്, വോട്ട് ചെയ്തവര്‍ക്ക് മനസ്സ് നിറഞ്ഞ നന്ദി

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്നും ഇനിയും ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മുന്‍ എംഎല്‍എ എച്ച് സലാം. സോഷ്യല്‍ മീഡിയയിലൂടെയാണ് എച്ച് സലാം പ്രതികരണമറിയിച്ചത്.

' ജനവിധി അംഗീകരിക്കുന്നു. ഒപ്പം നിന്നവര്‍ക്ക്, അമ്പലപ്പുഴയിലെ വിജയത്തിനായി രാവും പകലും അധ്വാനിച്ചവര്‍ക്ക്, വോട്ട് ചെയ്തവര്‍ക്ക് മനസ്സ് നിറഞ്ഞ നന്ദി. പിന്നിട്ട അഞ്ച് വര്‍ഷം MLA ആയി ഒരു ആരോപണം പോലും കേള്‍പ്പിക്കാതെ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. വിവിധ മേഖലകളില്‍ 2000 കോടിയോളം രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞു. പത്ത് വര്‍ഷം കേരളമാകെ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമാനതകള്‍ ഇല്ലാത്തതാണ്. ഈ വികസന കാര്യങ്ങളില്‍ ജനങ്ങള്‍ സംതൃപ്തരായിരുന്നെങ്കിലും അതിന് പകരം പ്രചരിപ്പിക്കപ്പെട്ട മറ്റ് പലകാര്യങ്ങളും പ്രചാരണങ്ങളുമാണ് വോട്ടെടുപ്പില്‍ ജനങ്ങള്‍ പരിഗണിച്ചത്. കേരളമാകെ UDF ന് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായത്. ഇനിയും ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും' ഇപ്രകാരമാണ് എച്ച്. സലാം ഫേസ്ബുക്കില്‍ കുറിച്ചത്.

Tags