ഫുൾ ടൈം ഹൈബ്രിഡ്’ റോൾ : കാമുകിയ്ക്കായി അപേക്ഷ ; ലിങ്ക്ഡ്ഇന്നിനെ ഡേറ്റിംഗ് ആപ്പാക്കി യുവാവ്

young man
young man

ന്യൂഡൽഹി: പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇന്നിനെ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമാക്കി മാറ്റിയ യുവാവ്. എങ്ങനെയാണോ ഒരു കമ്പനിയിലെ ജോലി ഒഴിവ് റിപ്പോർട്ട് ചെയ്യുന്നത് അതേ മാതൃകയിൽ ആണ് യുവാവ് കാമുകിയ്ക്കായി ലിങ്ക്ഡ്ഇൻ വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഫുൾ ടൈം ഹൈബ്രിഡ്’ റോൾ എന്ന നിലയിലാണ് ഈ ജോലി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പ്രൊഫഷണൽ ജോലിക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും യുവാവ് കാമുകിയ്ക്കായുള്ള പോസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

tRootC1469263">

വൈകാരികമായ ബന്ധം നിലനിർത്തുക, അർത്ഥവത്തായ സംഭാഷണങ്ങളിൽ പങ്കാളിയാവുക, പരസ്പര പിന്തുണ നൽകുക, വിനോദങ്ങളിൽ പങ്കാളിയാവുക എന്നിവയേയാണ് ജോബ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്നത്. സജീവമായ ആശയവിനിമയം, ബഹുമാനം, ധാരണ എന്നിവയായിരിക്കും ജോലിയുടെ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനമെന്നും പോസ്റ്റിൽ പറയുന്നു.

ഉയർന്ന വൈകാരിക ബുദ്ധി, മികച്ച രീതിയിൽ മറ്റുള്ളവരെ കേൾക്കാനുള്ള കഴിവ്, സത്യസന്ധത, നർമ്മബോധം എന്നിവയാണ് ജോലിയ്ക്കായുള്ള യോഗ്യതകൾ. ലിങ്ക്ഡ്ഇന്നിന്റെ ‘Easy Apply’ ഫീച്ചർ വരെ ഉൾപ്പെടുത്തിയാണ് യുവാവ് ജോലി പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ലിങ്ക്ഡ്ഇൻ പോലുള്ള സൈറ്റുകളിൽ ഇത്തരം അനാവശ്യ പോസ്റ്റുകൾ അനുവദിക്കുന്നത് പ്ലാറ്റ്‌ഫോമിന്റെ നിലവാരത്തെ ബാധിക്കുമെന്ന് ആരോപിച്ച് നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിക്കുന്നത്
 

Tags