നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Apr 26, 2026, 13:48 IST
ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംഭവം. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര വ്‌ലാത്താങ്കരയില്‍ അല്‍മ ( 32 ) ആണ് മരിച്ചത്. ഭര്‍ത്താവ് വിഷ്ണുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സംഭവം. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. വീടിന് അകത്തുള്ള മുറിയില്‍ വെച്ചാണ് അല്‍മയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം തൊട്ട് അടുത്തുള്ള വീട്ടില്‍ പോയി കൊലപാതക വിവരം അറിയിക്കുകയായിരുന്നു. ഒമ്പത് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. പാറശ്ശാല പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു.
.jpg)

