ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത് വളര്‍ത്തുമകളുടെ ഭര്‍ത്താവ്

h

ഇവരുടെ വളര്‍ത്തുമകളായ സുല്‍ഫിയത്തിന്‍റെ ഭര്‍ത്താവായിരുന്നു റാഫി.ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞിരുന്നു.

പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത് വളര്‍ത്തുമകളുടെ ഭര്‍ത്താവ്. കൊലപാതകം നടത്തിയ പൊന്നാനി സ്വദേശി റാഫിയെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തോട്ടക്കര സ്വദേശികളായ നാലകത്ത് നസീർ,ഭാര്യ സുഹറ എന്നിവരാണ് മരിച്ചത്.ഇവരുടെ വളര്‍ത്തുമകളായ സുല്‍ഫിയത്തിന്‍റെ ഭര്‍ത്താവായിരുന്നു റാഫി.ഇരുവരും വിവാഹബന്ധം വേർപിരിഞ്ഞിരുന്നു.ഇവരുടെ നാലുവയസുള്ള കുഞ്ഞിനെയും റാഫി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു.

tRootC1469263">

ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവില്‍ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ കുഞ്ഞിന്‍റെ അവകാശത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം.സുല്‍ഫിയത്ത് നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്.നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Tags