കൊല്ലത്ത് ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ ഭർത്താവ് പ്രചരിപ്പിച്ചതായി പരാതി
Updated: Aug 18, 2026, 09:55 IST
തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ എടുത്തത്. പിന്നീടിവ അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് വിവരം യുവതിയെ അറിയിച്ചത്
കൊല്ലം: ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ ഭർത്താവ് പ്രചരിപ്പിച്ചതായി പരാതി. ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി കാട്ടി കൊല്ലം സ്വദേശിനി പോലീസിൽ പരാതി നൽകി.തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ എടുത്തത്. പിന്നീടിവ അശ്ലീല സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് വിവരം യുവതിയെ അറിയിച്ചത്
വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് യുവതി കൊട്ടിയം പോലീസിൽ പരാതി നൽകിയത്. കൗൺസിലിങ്ങിന് നിർബന്ധിച്ചതോടെ ഭർത്താവ് ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും അടക്കം യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കൊട്ടിയം പോലീസ് അന്വേഷണം ആരംഭിച്ചു.
.jpg)

