കിടപ്പ് മുറിയിൽ നിന്നുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന കേസ്; ഭർത്താവ് അറസ്റ്റിൽ

Teacher beats up seventh grader in Idukki; Police register case

 കൊല്ലം: കിടപ്പ് മുറിയിൽ നിന്നുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കൊട്ടിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നായിരുന്നു ഭർത്താവിനെതിരായ യുവതിയുടെ പരാതി. ചിത്രീകരണം തടഞ്ഞപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും യുവതി ആരോപിച്ചിരുന്നു.

കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭർത്താവിന് ബന്ധം ഉണ്ടെന്നാണ് വിവരം. നാല് വയസ്സുകാരിയായ മകളുടെ മുന്നിൽ ലൈംഗിക വൈകൃത്യം കാട്ടിയെന്നും അമ്മയുടെയും മറ്റു സ്ത്രീകളുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. മകൾക്ക് കൗൺസിലിംഗ് നൽകും. ഇതിനിടെ പരാതിക്കാരി ഭർത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹർജി നൽകി.

മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം കാട്ടിയെന്ന പരാതിയിൽ ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്താത്തതിൽ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയിട്ടും പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറാവുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സമാന ആവശ്യം ഉന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിയെയും പരാതിക്കാരി സമീപിച്ചിരുന്നു. കുട്ടിയുടെ കൗൺസിലിംഗ് കഴിഞ്ഞതിന് ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ട് മാത്രമെ പോക്‌സോ കേസ് പരിഗണിക്കൂ എന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. പിന്നീടാണ് പോക്‌സോ ചുമത്തിയത്.

Tags