വര്‍ക്കലയില്‍ വീട് വാടകയ്ക്ക് എടുത്ത് ലഹരി വില്‍പന, ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും അറസ്റ്റില്‍

arrest

നീറുവിളയില്‍ വാടകക്ക് താമസിച്ച വീട്ടില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ ആയിരുന്നു

ലഹരിക്കേസില്‍ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വില്‍പ്പനക്കാരനായ ഭര്‍ത്താവും പിടിയില്‍. വര്‍ക്കല മുത്താന സ്വദേശി അന്‍സര്‍ (31) ആണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. കല്ലമ്പലത്ത് ലഹരി കേസില്‍ നേരത്തെ പിടിയിലായി റിമാന്‍ഡിലുള്ള തസ്ലീന, മുഹമ്മദ് ഷാന്‍, അയിരൂര്‍ കേസില്‍ അറസ്റ്റിലായ സതീഷ് എന്നിവര്‍ക്ക് വില്‍പനയ്ക്കായി വലിയ അളവില്‍ എംഡിഎംഎ എത്തിച്ചിരുന്നത് അന്‍സറാണെന്ന് പൊലീസ് പറയുന്നു. 

നീറുവിളയില്‍ വാടകക്ക് താമസിച്ച വീട്ടില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ ആയിരുന്നു രണ്ടാഴ്ച മുമ്പ് അഞ്ച് ഗ്രാം എംഡിഎംഎയുമായി തസ്ലീന പിടിയിലായത്. മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടി വീട് വാടകക്കെടുത്തായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. സംഭവത്തിന് പിന്നാലെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്ന അന്‍സര്‍ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.

Tags