പുലര്‍ച്ച വിമാനത്താവളത്തില്‍ കാത്തിരുന്നത് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ; പാര്‍ട്ടി തീരുമാനത്തിന് വഴങ്ങി കെ സുധാകരന്‍ നാട്ടില്‍ തിരിച്ചെത്തി

Finally surrendered...! K Sudhakaran is the Congress candidate in Kannur.

പുലര്‍ച്ചെ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്.

മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പാര്‍ട്ടി തീരുമാനത്തിന് വഴങ്ങി നാട്ടില്‍ തിരിച്ചെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കടുത്ത നിലപാടില്‍ നിന്ന് പിന്മാറിയ അദ്ദേഹം, പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. പുലര്‍ച്ചെ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്.

tRootC1469263">

എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെയും കര്‍ശന നിലപാടിന് മുന്നിലാണ് സുധാകരന് വഴങ്ങേണ്ടി വന്നത്. ഡല്‍ഹിയില്‍ തങ്ങി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും നേതൃത്വം തയ്യാറായില്ല. വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ നിലപാടും സുധാകരന് തിരിച്ചടിയായി. എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ സുധാകരനെ വിളിച്ച് പാര്‍ട്ടി പ്രതിസന്ധിയിലാക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. 

Tags