പ്രകൃതിയിൽ നിന്ന് മാറി മനുഷ്യർക്കൊരു ജീവിതം സാധ്യമല്ല : ഡോ ദിവ്യ എസ് അയ്യർ ഐ എ എസ്


തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കെഎസ് ഡബ്ലിയു എംപി വഴുതക്കാട് കോട്ടൺ ഹിൽ എൽപി സ്കൂളിൽ വിദ്യാർത്ഥികൾക്കായി 'ഗ്രീൻ ചാറ്റ്' ഹരിത സല്ലാപം പരിപാടി സംഘടിപ്പിച്ചു.കെഎസ് ഡബ്ലിയു എംപി പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസ് കുട്ടികളുമായി സംവദിച്ചു. പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം, ബദൽ മാർഗങ്ങൾ, മാലിന്യ സംസ്കരണരീതികൾ തുടങ്ങിയ വിഷയങ്ങൾ കുട്ടികളുമായി പങ്കുവച്ചു. പ്രകൃതിയിൽ നിന്ന് മാറി മനുഷ്യർക്കൊരു ജീവിതം സാധ്യമല്ല എന്നും, ഭൂമിയുടെ ഭാവി നിങ്ങളുടെ കുരുന്നു കൈകളിൽ ആണെന്നും കുട്ടികളെ ഓർമ്മപ്പെടുത്തി.
tRootC1469263">പരിസ്ഥിതിദിന സന്ദേശവും, വടക്കാഞ്ചേരിയിലെ മാലിന്യക്കൂനകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കെഎസ് ഡബ്ലിയു എംപി തയ്യാറാക്കിയ വീഡിയോയുടെ പ്രദർശനവും,ബദൽ മാർഗങ്ങളുടെ അവതരണവും, വിദ്യാർഥികൾക്ക് വേണ്ടിയുള്ള ക്വിസ് മത്സരം എന്നിവയും ഗ്രീൻ ചാറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു.വീഡിയോകളുടെ പ്രകാശനം കെഎസ് ഡബ്ലിയു എംപി ഡെപ്യൂട്ടി ഡയറക്ടർ ഡോ കെ ഹരികുമാർ, ഐ എ എസ് നിർവഹിച്ചു.

സ്‌കൂൾ ഹെഡ്മാസ്റ്റർ ടി എ ജേക്കബ്,പി.ടി.എ പ്രസിഡണ്ട് ദീപു കൃഷ്ണൻ , കെഎസ് ഡബ്ലിയു എംപി അസിസ്റ്റന്റ് പ്രോജക്ട് ഡയറക്ടർ അനിത സി കെ നേതൃത്വം നൽകി, സ്റ്റാഫ് സെക്രട്ടറി ജി പി രജിത, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.