കോട്ടയത്ത് കാടുപിടിച്ചു കിടന്ന റബര്‍ തോട്ടത്തില്‍ മനുഷ്യന്റെ അസ്ഥികൂടം

police8
police8

റബര്‍ തോട്ടത്തിലെ കാടുവെട്ടി തെളിക്കാന്‍ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്

കോട്ടയം: കാടുപിടിച്ചു കിടന്ന റബര്‍ തോട്ടത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി ഡോണ്‍ ബോസ്‌കോ സ്‌കൂളിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് മാസങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. 

റബര്‍ തോട്ടത്തിലെ കാടുവെട്ടി തെളിക്കാന്‍ എത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്.പ്രദേശത്ത് നിന്നും മൂന്ന് മാസം മുമ്ബ് കാണാതായ വയോധികന്റെ അസ്ഥികൂടമാണ് ഇതെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസിന് വ്യക്തമായി.അസ്ഥികൂടത്തിന് സമീപം ഇദ്ദേഹത്തിന്റെ മുണ്ടും യൂറിന്‍ ബാഗും കണ്ടെത്തിയതോടെയാണിത്.

tRootC1469263">

പുതുപ്പള്ളി കീഴാറ്റുകുന്ന പ്രദേശവാസി കടുപ്പില്‍ ചെറിയാന്‍ എന്ന വയോധികനെ മൂന്ന് മാസം മുമ്ബാണ് കാണാതായത്.ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്ന വയോധികനെ കഴിഞ്ഞ സെപതംബര്‍ 18നാണ് കാണാതായത്.

വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. അജ്ഞാത മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. അന്വേഷണം ഏറെക്കുറെ അവസാനിച്ച നിലയിലായിരിക്കെ ആണ് അസ്ഥികുടം കണ്ടെത്തിയത്

Tags