സ്വർണ്ണ വിലയിൽ വൻ കുതിപ്പ്
Aug 20, 2026, 10:17 IST
കോഴിക്കോട്: സ്വർണ വിപണിയിൽ വൻ കുതിപ്പ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 395 രൂപയും പവന് 3,160 രൂപയും വർധിച്ചു. ഇതോടെ പവന് വില 1,16,800 രൂപയായി. ഗ്രാമിന് 14,600 രൂപയാണ് വില. 18 കാരറ്റിന് പവന് 95,960 രൂപയാണ് വില. പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വിപണിയിലെ പ്രതിഭാസങ്ങളുടെ പ്രതിഫലനമാണ് സ്വർണമാർക്കറ്റിൽ ദൃശ്യമായത്.
ഇന്നലെ പവന് 680 രൂപ കുറഞ്ഞ് 1,13,640 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലാണ് ഇന്ന് സ്വർണം. ഇതിനു മുമ്പ് ജൂണിലാണ് സ്വർണ വില ഇന്നത്തെ നിരക്കിനെക്കാൾ ഉയർന്നു നിന്നത്.
.jpg)

