പൊള്ളുന്ന ചൂട്; തീരക്കടലിൽ മത്സ്യലഭ്യതയിൽ വൻ കുറവ്, വില കൂടുന്നു

Scorching heat; Huge reduction in fish availability in coastal waters, prices rising

 തിരുവനന്തപുരം :  സംസ്ഥാനത്ത് ചൂട് കൂടുന്നതിനാൽ തീരക്കടലിൽ മത്സ്യലഭ്യതയിൽ വൻ കുറവ്. മൽസ്യവിലയും വർദ്ധിച്ചിരിക്കുകയാണ്. സ്വന്തമായി ബോട്ടും വള്ളവും ഉള്ളവർക്ക് പോലും മീൻ കിട്ടാത്ത അവസ്ഥയെന്ന് ബോട്ടുടമകൾ പറഞ്ഞു.ഉപരിതലമത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയിലാണ് വലിയ കുറവുണ്ടായത്. നേരത്തെ ഈ സീസണിൽ വൻതോതിൽ ലഭിച്ചിരുന്ന നെത്തോലിയിലും കുറവുണ്ട്.

തിരക്കടലിൽ ചൂടുയരുന്നതും വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതും കാരണം മീനുകൾ തണുപ്പുള്ള ആഴക്കടലിലേക്ക് പോകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ചൂട് കൂടുമ്പോൾ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയും. പാചകവാതക ക്ഷാമം മീൻ പിടുത്ത മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ദിവസങ്ങൾ തങ്ങിയുള്ള മീൻ പിടുത്തത്തിന് പോകുന്ന ബോട്ടുകളിൽ 60 ശതമാനവും ഇപ്പോൾ കരയ്ക്കാണ്.

Tags