കേരളത്തിന്റെ പുരോഗതിക്കുമായി വന്‍കിട നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി

The allegation that he is not discussing with anyone is not true; Chief Minister VD Satheesan responds to Adoor Prakash's public criticism

കേരളത്തെ എല്ലാ മേഖലകളിലും ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസനത്തിനും സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്കുമായി വന്‍കിട നിക്ഷേപങ്ങള്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ . 'കേരള മോഡല്‍' വികസനത്തിന് നിലവില്‍ ചില തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നും, കാലാനുസൃതമായ മാറ്റങ്ങളിലൂടെ സംസ്ഥാനത്തെ കൂടുതല്‍ മുന്നോട്ട് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തെ എല്ലാ മേഖലകളിലും ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ നമ്മുടെ ഉയര്‍ന്ന ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യതക്കുറവും വികസനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ പുതിയ സാധ്യതകള്‍ കണ്ടെത്തേണ്ടതുണ്ട്. നിലവില്‍ നിരവധി വ്യവസായികളും നിക്ഷേപകരും കേരളത്തില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഒരു പ്രധാന തുറമുഖ നഗരമാക്കി മാറ്റും. അതോടൊപ്പം, വ്യോമയാന മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളത്തെ പ്രമുഖ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഖജനാവിലേക്ക് വരുമാനം എത്തുകയും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ സാധിക്കുകയുമുള്ളൂ. അതിനാല്‍ നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags