സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ; ജാഗ്രതാ നിര്‍ദ്ദേശം

snake

ആശുപത്രിയില്‍ മരുന്നുണ്ടെങ്കിലും ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം

സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് . ചൂട് കൂടിയതോടെയാണ് കണക്കില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം ഇടുക്കിയിലും കണ്ണൂരിലും പാമ്പുകടിയേറ്റ് രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരത്ത് മാത്രം അഞ്ചു പേര്‍ക്കാണ് ഇന്നലെ പാമ്പിന്റെ കടിയേറ്റത്. പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.താലൂക്ക് മുതലുള്ള ആശുപത്രികളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.


അതേസമയം ആശുപത്രിയില്‍ മരുന്നുണ്ടെങ്കിലും ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം.എറണാകുളം ചെറായിയില്‍ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റിരുന്നു.
 

Tags