'പട നയിച്ചവന്‍ നാട് നയിക്കും, വിഡി സതീശന് വേണ്ടി തൊടുപുഴയിലും ഇരിക്കൂറിലും കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

'He who leads the army will lead the country', huge flex board in Thodupuzha and Irikkur for VD Satheesan

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വിഡി സതീശന് വേണ്ടി തൊടുപുഴയിലും ഇരിക്കൂറിലും കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപം  ഇന്നലെ രാത്രിയാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. 'പട നയിച്ചവന്‍ നാടു നയിക്കും' എന്ന ഫ്‌ലക്‌സില്‍ വിഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം 'നിലപാടിന്റെ രാജകുമാരന് അഭിവാദ്യം' എന്നവാചകവും ഉണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കുറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സതീശന് വേണ്ടി തൊടുപുഴയില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ സംസ്ഥാനത്ത വിവിധ സ്ഥലങ്ങളില്‍ വിഡി സതീശനുവേണ്ടി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ മുഖ്യമന്ത്രി ചര്‍ച്ചകളും തര്‍ക്കങ്ങളും പരസ്യമായി ചേരിതിരിയലും അവസാനിപ്പിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനും യുഡിഎഫിന്റെ ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ടെങ്കിലും പ്രവര്‍ത്തകര്‍ ഇത്തരം തര്‍ക്കങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തുടരുകയാണ്.

Tags