വൻ തുക കുടിശ്ശിക; കെഎസ്ഇബി പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി

kseb
kseb

കൊച്ചി: പൊതുമേഖല സ്ഥാപനമായ എച്ച് എം ടിയുടെ പ്രവർത്തനം അനിശ്ചിത അവസ്ഥയിൽ. കമ്പനി 30 കോടി രൂപ കുടിശ്ശിക വരുത്തിയതോടെ കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെയാണ് ഈ സാഹചര്യം. ഈ തുകയ്ക്ക് പകരമായി അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എം എച്ച് ടി വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായിരുന്നില്ല.

tRootC1469263">

ഇതോടെയാണ് കടുത്ത തീരുമാനം കെഎസ് ഇബി സംസ്ഥാന ഓഫീസ് എടുത്തത്. നിലവിൽ യന്ത്രസാമഗ്രികളുടെ ഭാഗികമായ നിർമ്മാണം മാത്രമാണ് കന്പനിയിൽ നടക്കുന്നത്. കന്പനിയുടെ കെടുകാര്യസ്ഥതയ്ക്ക് എതിരെ യൂണിയനുകൾ രംഗത്തെത്തി.

Tags