തിരുവനന്തപുരത്ത് റബർ പാൽ എടുക്കാൻ പോയ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു
Mar 8, 2025, 19:12 IST


തിരുവനന്തപുരം : കാട്ടാക്കടയിൽ റബർ പാൽ എടുക്കാൻ പോയ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. പട്ടേക്കോണം സ്വദേശി വസന്തകുമാരി(68)യെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കള്ളിക്കാട് പാട്ടേക്കോണത്ത് ഇന്ന് രാവിലെയാണ് സംഭവം. സ്വന്തം പുരയിടത്തിൽ ജോലി ചെയ്യുമ്പോൾ വസന്തകുമാരിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.