തൃശ്ശൂരിൽ സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു

accident
accident

തൃശ്ശൂർ: എടമുട്ടം സെൻ്ററിൽ സ്കൂട്ടറിൽ നിന്ന് വീണ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. ദേശീയപാതയിൽ മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ചെറുവട്ടത്ത് ഉബൈദിൻ്റെ ഭാര്യ സെബീന (45) ആണ് മരിച്ചത്.


ശനിയാഴ്ച രാവിലെ 11:45ഓടെയായിരുന്നു അപകടം. സ്കൂട്ടറും ലോറിയും ചെന്ത്രാപ്പിന്നി ഭാഗത്തേയ്ക്ക് വരികയായിരുന്നു. സ്കൂട്ടർ സ്കിഡ് ആയതിനേത്തുടർന്ന് പിന്നിലിരുന്ന സെബീന റോഡിലേക്ക് വീണു. തൊട്ടുപിന്നിലായി ഉണ്ടായിരുന്ന ടോറസ് ലോറി ഇവരുടെ ദേഹത്ത് കൂടി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ചെന്ത്രാപ്പിന്നിയിലെ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

tRootC1469263">

Tags