കിണറ്റിലെ വെള്ളം കോരുന്നതിനിടെ കയറിൽ ശംഖുവരയൻ...! വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട് : സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പാമ്പ് കടിയേൽക്കുന്ന വാർത്തയും ദിനം പ്രതി വർധിക്കുന്നത് ആശങ്കജനകമാവുകയാണ്. ഇപ്പോഴിതാ വെള്ളം കോരുന്ന കയറിൽ വരെ പാമ്പിനെ കണ്ടെത്തിയിരിക്കുകയാണ്. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം.
കിണറ്റിൽ നിന്നും വെള്ളം കോരുന്ന സമയത്ത് കയ്യിൽ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോൾ ശംഖുവരയൻ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു.
ഉടനെ വീട്ടുകാർ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.
ഇന്ന് കണ്ണൂർ പയ്യന്നൂരിൽ വീട്ടുവളപ്പിൽ നിന്നും മൂർഖനെ പിടികൂടി. വിറകുപുരയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. അരവഞ്ചാൽ സ്വദേശി അസൈനാരുടെ വീട്ടിലായിരുന്നു പാമ്പ്. സ്‌നേക്ക് റെസ്‌ക്യൂവർ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
അതേസമയം, പാലായിൽ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു. കാലിൽ പാമ്പിന്റെ കടിയേറ്റ രാമപുരം സ്വദേശിനി അനിത ബാബുവി(54)നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് രാമപുരം സ്വദേശി ആനിയമ്മ തോമസി(74)നും കടിയേറ്റിരുന്നു. കള പറിക്കുന്നതിനിടയിൽ പാമ്പ് കയ്യിൽ കടിക്കുകയായിരുന്നു.
.jpg)

