കൊല്ലത്ത് ബൈക്കിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

accident 1

 കൊല്ലം: വീട്ടിലേക്ക് മത്സ്യം വാങ്ങാനായി പുറത്തിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ ദേവാലയത്തിൽ നടേശൻ്റെ ഭാര്യ വിജിയാണ് (49) അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി ഏഴ് മണിയോടെ വവ്വാക്കാവ് മണപ്പള്ളി റോഡിലെ പഞ്ചമി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം നടന്നത്. ബൈക്കിടിച്ച് റോഡിൽ തെറിച്ചുവീണ വിജിയെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. 

tRootC1469263">

നിലവിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags