വീട്ടമ്മയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

d

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് കല്ലുവാതുക്കലുള്ള സ്വന്തം വീട്ടിലായിരുന്നു ഷീബ.

തിരുവനന്തപുരം:  മുത്താനയില്‍ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.മുത്താന ചരുവിള പുത്തൻവീട്ടില്‍ സുനിലിന്റെ ഭാര്യ ഷീബ (41) ആണ് മരിച്ചത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് കല്ലുവാതുക്കലുള്ള സ്വന്തം വീട്ടിലായിരുന്നു ഷീബ.

അവിടെനിന്ന് കാണാതായതോടെ ഷീബയുടെ അമ്മ പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലില്‍ മുത്താനയുള്ള ഭർതൃവീട്ടിലെ കിണറ്റില്‍ ഷീബയെ മരിച്ചനിലയില്‍ കണ്ടെത്തി.

ഫയർഫോഴ്സ് സംഘം മൃതദേഹം കിണറ്റില്‍നിന്ന്‌ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച ഷീബയ്ക്കും -സുനിലിനും രണ്ട് മക്കളുണ്ട്

Tags