കാസര്‍കോട് എച്ച്‌1എൻ1 ബാധിച്ച്‌ വീട്ടമ്മ മരിച്ചു

C

ആദ്യം പനിയും കടുത്ത ചുമയും ബാധിച്ച്‌ യശോദ കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു

കാസർഗോഡ് : എച്ച്‌1എൻ1 പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു.അജാനൂർ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു യശോദയുടെ ചികിത്സ.

ആദ്യം പനിയും കടുത്ത ചുമയും ബാധിച്ച്‌ യശോദ കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ എച്ച്‌1എൻ1 ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ കൂടുതല്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

യശോദയുമായി അടുത്തിടെ സമ്പർക്കത്തില്‍ ഏർപ്പെട്ട 7 പേർക്ക് സമാനമായ പനി, ചുമ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരുന്നതുവരെ ഇവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

 

Tags