തൊണ്ടയിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു

d

ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ 17-ന് ഇവരെ വീണ്ടും ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയിരുന്നു.

കൊല്ലം : സ്വകാര്യ ആശുപത്രിയില്‍ തൊണ്ടയിലെ മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു.ചികിത്സാ പിഴവാണ് മരണകാരണമെന്നാരോപിച്ച്‌ ബന്ധുക്കള്‍ വെണ്മണി പൊലീസില്‍ പരാതി നല്‍കി.

ചവറ തേവലക്കര മുള്ളിക്കാല വടക്ക് അനില്‍ ഭവനില്‍ ഉദയലക്ഷ്മി (42) ആണ് മരിച്ചത്. ചെങ്ങന്നൂർ കൊല്ലകടവ് ചെറിയനാട് സ്വകാര്യ ആശുപത്രിയില്‍ നവംബർ 16-നാണ് ഇവരെ ശസ്‌ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ 17-ന് ഇവരെ വീണ്ടും ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍ ഹൃദയസ്തംഭനം മൂലം മരിച്ചെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. അടുത്തിടെ നടത്തിയ ആരോഗ്യപരിശോധനയിലാണ് തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ഉദയലക്ഷ്മിയുടെ തൊണ്ടയില്‍ മുഴ കണ്ടെത്തിയത്. ഭർത്താവ്‌: അനില്‍കുമാർ. മകൻ: രഘുനന്ദൻ. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Tags