മാങ്ങ പറിക്കുന്നതിനിടയിൽ വീട്ടമ്മയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം
May 29, 2026, 17:52 IST
കോട്ടയം: അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധന്‍റെ ഭാര്യ രമണിയാണ് (64) വീട്ടുവളപ്പിലെ മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചത്. രമണിയുടെ നിലവിളികേട്ട് കാഴ്ചാ പരിമിതിയുള്ള ഭർത്താവ് അനിരുദ്ധൻ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റ് തെറിച്ച് പോവുകയായിരുന്നു.
പിന്നീട് സമീപവാസി ചെരിപ്പിന് അടിച്ച് രമണിയെ തോട്ടിയിൽ നിന്ന് വേർപ്പെടുത്തി. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
.jpg)

