തലശ്ശേരി റോഡിൽ പേര്യ വരയാലിന് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു

google news
ssss

മാനന്തവാടി:  തലശ്ശേരി റോഡിൽ പേര്യ വരയാലിന് സമീപം കാർ നിയന്ത്രണം വിട്ട്  തോട്ടിലേക്ക് മറിഞ്ഞ് കാർ യാത്രക്കാരിയായ വീട്ടമ്മ  മരിച്ചു. കൂത്ത്പറമ്പ് നീർവേലി മനാസ് മഹലിൽ ആയിഷ (60)ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. .രാത്രി മുട്ടിൽ യത്തീംഖാന സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ആയിഷയുടെ ഭർത്താവ് ആബൂട്ടി ഹാജി, മക്കളായ സുമയ്യ, സുനീറ, കൊച്ചുമകൾ ഫാത്തിമ റിൻസ, മരുമകനും കാർ ഡ്രൈവറുമായിരുന്ന ലത്തീഫ് എന്നിവർക്കും പരിക്കേറ്റു.

ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സാർത്ഥം സ്വദേശമായ കൂത്ത്പറമ്പിലേക്ക് കൊണ്ടുപോയി. ഫാത്തിമ റിൻസയുടേതൊഴികെ മറ്റുള്ളവരുടെ പരിക്കുകൾ നിസാരമാണ്. ആയിഷയുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags