മകളെ യാത്രയാക്കാൻ സ്റ്റേഷനിലെത്തി;കൊട്ടാരക്കരയിൽ ട്രെയിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: നഴ്‌സിങ് വിദ്യാർഥിനിയായ മകളെ യാത്രയാക്കാനെത്തിയ അമ്മ ഭർത്താവിന്റെയും മകളുടെയും കൺമുന്നിൽ ട്രെയിനിൽനിന്നു വീണുമരിച്ചു. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ മിനി(42)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു ദാരുണസംഭവം. സേലത്ത് വിനായക കോളേജിൽ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിനിയായ ഏക മകൾ നിമിഷയെ യാത്രയാക്കാനാണ് മിനിയും ഭർത്താവ് ഷിബുവും എത്തിയത്.
tRootC1469263">മകളുടെ ഇരിപ്പിടത്തിനുസമീപം ബാഗും മറ്റുംവെച്ച് മിനി തിരിച്ചിറങ്ങിയപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ പാളത്തിലേക്കു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മിനിയെ ഉടൻ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ.കടയ്ക്കൽ ആൽത്തറമൂട് പഴയ കോടതിക്കുസമീപം വാടകയ്ക്കു താമസിക്കുന്ന ഷിബു എം.എസ്. വെജിറ്റബിൾ എന്ന കട നടത്തുകയാണ്.
മകളെ യാത്രയാക്കാൻ സ്റ്റേഷനിലെത്തി;കൊട്ടാരക്കരയിൽ ട്രെയിനടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: നഴ്‌സിങ് വിദ്യാർഥിനിയായ മകളെ യാത്രയാക്കാനെത്തിയ അമ്മ ഭർത്താവിന്റെയും മകളുടെയും കൺമുന്നിൽ ട്രെയിനിൽനിന്നു വീണുമരിച്ചു. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ മിനി(42)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു ദാരുണസംഭവം. സേലത്ത് വിനായക കോളേജിൽ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിനിയായ ഏക മകൾ നിമിഷയെ യാത്രയാക്കാനാണ് മിനിയും ഭർത്താവ് ഷിബുവും എത്തിയത്.
മകളുടെ ഇരിപ്പിടത്തിനുസമീപം ബാഗും മറ്റുംവെച്ച് മിനി തിരിച്ചിറങ്ങിയപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ പാളത്തിലേക്കു വീഴുകയായിരുന്നു.

.jpg)